ഷാർലെറ്റ്ടൗൺ : കടുത്ത ചൂടും വരണ്ട കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് നാഷണൽ പാർക്കിൽ തീപിടിത്ത നിരോധനം ഏർപ്പെടുത്തിയതായി പാർക്ക്സ് കാനഡ അറിയിച്ചു. ശനിയാഴ്ച മുതൽ ആരംഭിച്ച നിരോധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. കൂടാതെ സാഹചര്യങ്ങൾ ദിവസവും നിരീക്ഷിക്കുകയും അതിനനുസരിച്ച് നിയന്ത്രണങ്ങൾ ക്രമീകരിക്കുകയും ചെയ്യും.

തീപിടുത്ത നിരോധന സമയത്ത് ഗ്യാസ് അല്ലെങ്കിൽ പ്രൊപ്പെയ്ൻ സ്റ്റൗവുകൾ, ബാർബിക്യൂകൾ, പോർട്ടബിൾ പ്രൊപ്പെയ്ൻ ഫയർപിറ്റുകൾ എന്നിവ അനുവദിക്കുമെന്ന് പാർക്ക്സ് കാനഡ അറിയിച്ചു.