ഓട്ടവ : വെസ്റ്റ്‌ജെറ്റ് സിസ്റ്റം തകരാർ കാരണം രാജ്യത്തുടനീളമുള്ള വിമാനസർവീസ് വൈകിയതായി റിപ്പോർട്ട്. ഓട്ടവ രാജ്യാന്തര വിമാനത്താവളം, ടൊറൻ്റോ പിയേഴ്‌സൺ വിമാനത്താവളം, സാസ്കറ്റൂൺ രാജ്യാന്തര വിമാനത്താവളം, മൺട്രിയോൾ-ട്രൂഡോ രാജ്യാന്തര വിമാനത്താവളം, കാൽഗറി രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ സർവീസ് തടസ്സം നേരിട്ടിട്ടുണ്ട്. വെസ്റ്റ്‌ജെറ്റ് നെറ്റ്‌വർക്ക്-വൈഡ് സാങ്കേതിക പ്രശ്‌നങ്ങളാണ് സർവീസ് വൈകാൻ കാരണമെന്ന് സാസ്കറ്റൂൺ, മൺട്രിയോൾ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

സാങ്കേതിക പ്രശ്നം പരിഹരിച്ചു വരികയാണെന്ന് കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് എയർലൈൻ വക്താവ് അറിയിച്ചു. അതേസമയം ടൊറൻ്റോ, മൺട്രിയോൾ വിമാനത്താവളങ്ങളിൽ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വക്താവ് നിർദ്ദേശിച്ചു.