Sunday, August 17, 2025

അഞ്ചാം ലോക കേരള സഭ ജനുവരി 23, 24 തീയതികളിൽ; അപേക്ഷ സമർപ്പണം ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം : അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. വിദേശ രാജ്യത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസി കേരളീയർക്കും ഓഗസ്റ്റ് 31 നകം അപേക്ഷ സമർപ്പിക്കാം.

പ്രവാസികൾക്ക് അപേക്ഷ നൽകുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടലിലെ രജിസ്ട്രേഷൻ നിർബന്ധമാണ്. ലോക കേരളസഭയുടേയും നോര്‍ക്ക റൂട്ട്സിന്‍റെയും ഔദ്യോഗിക വെബ്സൈറ്റുകളായ www.lokakeralasabha.com, www.norkaroots.org സന്ദർശിച്ച് അപേക്ഷ നൽകാം. ആൻഡ്രോയിഡ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ലോക കേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Android Play Store : https://play.google.com/store/apps/details?id=com.cdipd.norka
Apple App Store : https://apps.apple.com/in/app/lokakeralamonline/id6740562302

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!