ഓട്ടവ : കാനഡ പോസ്റ്റും പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സും (CUPW) തമ്മിലുള്ള ചർച്ച ഇന്ന് പുനഃരാരംഭിക്കും. കരാറിലെത്താൻ CUPW യുടെ ഓഫറുകൾ പരിശോധിക്കുകയാണെന്നും ഫെഡറൽ മധ്യസ്ഥർ വഴി CUPW യുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും കാനഡ പോസ്റ്റ് വക്താവ് അറിയിച്ചു.

യൂണിയൻ മുന്നോട്ടുവച്ച ഓഫറുകൾ അവലോകനം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കാനഡ പോസ്റ്റ് അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ ഓഫറിൽ നാല് വർഷത്തിനുള്ളിൽ മൊത്തം 19% വേതന വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ, നാല് വർഷത്തിനുള്ളിൽ ഏകദേശം 13% വേതന വർധനയും പാർട്ട് ടൈം തൊഴിലാളികളെ കൂട്ടായ കരാറിൽ ചേർക്കുന്നതിനുള്ള പുനഃസംഘടനയുമാണ് കാനഡ പോസ്റ്റ് യൂണിയന് വാഗ്ദാനം ചെയ്തിരുന്നത്.