വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കെലോവ്നയിൽ രണ്ട് ബോട്ടുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെ വില്യം ആർ. ബെന്നറ്റ് പാലത്തിന് ഏകദേശം 500 മീറ്റർ അകലെ ഒകനാഗൻ തടാകത്തിലാണ് അപകടമെന്ന് വെസ്റ്റ് കെലോവ്ന ആർസിഎംപി അറിയിച്ചു.

ഒരു ബോട്ടിലെ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായി പാരാമെഡിക് വക്താവ് ബോവൻ ഒസോക്കോ റിപ്പോർട്ട് ചെയ്തു. പാരാമെഡിക്കുകൾ 12 രോഗികൾക്ക് അടിയന്തര വൈദ്യചികിത്സ നൽകിയിട്ടുണ്ട്. പൊലീസ്, പാരാമെഡിക്കുകൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സെൻട്രൽ ഒകനാഗൻ സെർച്ച് ആൻഡ് റെസ്‌ക്യൂവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അതേസമയം അപകടത്തിന് കാലാവസ്ഥയും തകരാറും കാരണങ്ങളല്ലെന്ന് അധികൃതർ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.
