ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും പെട്രോൾ-ഡീസൽ വില ഒറ്റരാത്രികൊണ്ട് കുറഞ്ഞു. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇന്ധനവില മാറ്റമൊന്നും ഉണ്ടായിട്ടില്ല.
നോവസ്കോഷ
തലസ്ഥാനനഗരമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില മൂന്ന് സെൻ്റ് കുറഞ്ഞ് ലിറ്ററിന് 148.9 സെൻ്റായി. അതേസമയം ഡീസൽ വില 0.9 സെൻ്റ് വർധിച്ച് ലിറ്ററിന് 151.2 സെൻ്റായതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 150.8 സെന്റും ഡീസലിന് ലിറ്ററിന് 153.1 സെൻ്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പി.ഇ.ഐയിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. പെട്രോൾ വില ലിറ്ററിന് 153.6 സെൻ്റായി തുടരുന്നു. ദ്വീപിലെ ഡീസൽ വിലയിലും മാറ്റമൊന്നും വന്നിട്ടില്ല. ഡീസൽ വില ലിറ്ററിന് 157.3 സെൻ്റ് ആയി തുടരുന്നു.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ, സാധാരണ പെട്രോളിന്‍റെ വില 0.8 സെൻ്റ് കുറഞ്ഞു. പുതിയ വില ലിറ്ററിന് 149.6 സെൻ്റ് ആണ്. ഡീസൽ വിലയിൽ 1.3 സെൻ്റ് വർധനവുണ്ടായി. പുതിയ ഡീസൽ വില ലിറ്ററിന് 154.6 സെൻ്റ് ആണ്.