ടൊറൻ്റോ : ആയിരങ്ങൾ ഒത്തുകൂടിയ ടൊറൻ്റോയിലെ മഹാ ഓണത്തിന് പിന്തുണയുമായി കാനഡയിലെ ഫസ്റ്റ് നേഷൻ പ്രതിനിധികളിൽ ഒരാൾ എത്തിയത് ശ്രദ്ധേയമായി. കാനഡയിലെ ആദിമ സമൂഹത്തിന്‍റെ ഉന്നമനത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ജാറഡ് ബിഗ് കനൂ ആണ് മഹാ ഓണത്തിന് പിന്തുണയുമായി എത്തിയത്.

ഫസ്റ്റ് നേഷൻ്റെ ലാൻ്റ് അക്നോളജ്മെൻ്റും, പരമ്പരാഗത വാദ്യ ഉപകരണസംഗീതവും പൊതു സമ്മേളനത്തിന്‍റെ തുടക്കത്തിൽ അവതരിപ്പിച്ചു. മലയാളി സമൂഹത്തിന് നൽകുന്ന ആദരം കൂടിയായി ഇത്. ആദ്യമായാണ് മലയാളി പരിപാടിയിൽ ഫസ്റ്റ് നേഷൻ പ്രതിനിധിയുടെ പ്രാതിനിധ്യം. കലാ-സാംസ്കാരിക കൂട്ടായ്മകൾ നടത്താനായി ഒരുക്കിയിട്ടുള്ള സങ്കോഫ സ്ക്വയറിൽ എത്തിയ മലയാളി സമൂഹത്തിന് ആദിമ സമൂഹത്തിൽ നിന്നുള്ള പ്രതിനിധി സ്വാഗതം അരുളിയതും നവ്യാനുഭവം ആയി.