ടൊറൻ്റോ : തിങ്കളാഴ്ച രാത്രി സ്കാർബ്റോയിൽ നടന്ന വെടിവയ്പിൽ ഒരാൾ മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. കിങ്സ്റ്റൺ, ഗാലോവേ റോഡുകൾക്ക് സമീപം രാത്രി പത്തരയോടെയാണ് സംഭവം.

വെടിവയ്പ്പിന്‍റെ ശബ്ദം കേട്ടതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് പ്രതി സ്ഥലം വിട്ടതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.