ഓട്ടവ : രാജ്യത്തുടനീളം കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കോവിഡ്-19 പോസിറ്റീവ് ആയ ആളുകളുടെ എണ്ണത്തിൽ ആഴ്ചയിൽ 9.6% വർധന ഉണ്ടായതായി കനേഡിയൻ റെസ്പിറേറ്ററി വൈറസ് സർവൈലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം ഇൻഫ്ലുവൻസ (ഫ്ലൂ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) രോഗബാധിതരുടെ എണ്ണം ഇന്‍റർസീസണൽ തലങ്ങളിൽ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സമീപ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 99 ശതമാനവും COVID-19-മായി ബന്ധപ്പെട്ടതാണ്.