ഓട്ടവ : ഉയർന്ന ജീവിതച്ചെലവ് ഫാമിലി ബജറ്റുകളെ ഞെരുക്കുമ്പോൾ സഹായമായി കാനഡ റവന്യൂ ഏജൻസി (സിആർഎ) യിൽ നിന്നും സർവീസ് കാനഡയിൽ നിന്നുമുള്ള ആനുകൂല്യ പേയ്‌മെൻ്റുകൾ കനേഡിയൻ പൗരന്മാർക്ക് ആശ്വാസമേകുന്നു. ഇത്തരത്തിലുള്ള കാനഡ റവന്യൂ ഏജൻസിയിൽ നിന്നുള്ള കാനഡ പെൻഷൻ പ്ലാൻ സെപ്റ്റംബർ 25-ന് വിതരണം ചെയ്യും. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ (CPP).

65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ഇത്തവണത്തെ സിപിപി പേയ്മെൻ്റിൽ 2.7% വർധനയും വാർദ്ധക്യ സുരക്ഷ (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റ് (GIS) പോലുള്ള അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഒക്ടോബർ 29 (ബുധൻ), നവംബർ 26 (ബുധൻ), ഡിസംബർ 20 (വെള്ളി) എന്നിവയാണ് ഈ വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ. കൂടുതൽ വിവരങ്ങൾക്ക്, കാനഡ സർക്കാരിന്‍റെ CPP പേജ് സന്ദർശിക്കുക അല്ലെങ്കിൽ My Service Canada അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.