വൻകൂവർ : തണുപ്പുകാലം അതിവേഗം അടുക്കുന്നതിനാൽ ബ്രിട്ടിഷ് കൊളംബിയയിലെ ചില ഹൈവേ കളിൽ ഒക്ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധമാക്കി. മാർച്ച് 31 അല്ലെങ്കിൽ ഏപ്രിൽ 30 വരെ ഈ നിയമം നീണ്ടുനിൽക്കും. പ്രവിശ്യയിലെ നിയുക്ത ഹൈവേകളിൽ ശൈത്യകാല ടയറുകൾ ഘടിപ്പിക്കാത്ത ഡ്രൈവർമാരിൽ നിന്നും 121 ഡോളർ പിഴ ഈടാക്കും.

സീ ടു സ്കൈ ഹൈവേ ഉൾപ്പെടെ തെക്കൻ തീരത്തെ ചില ഹൈവേകളുടെ ഭാഗങ്ങളും മലാഹത്, ഹൈവേകൾ 4, 14, 28 എന്നിവയുൾപ്പെടെ വൻകൂവർ ദ്വീപിലെ ചില ഹൈവേകളുടെ ഭാഗങ്ങളിലും പ്രവിശ്യയുടെ വടക്കൻ, ഉൾപ്രദേശങ്ങളിലെ ഹൈവേയിലൂടെ സഞ്ചരിക്കുന്ന യാത്രാ വാഹനങ്ങൾക്കും വിന്‍റർ ടയറുകൾ ഘടിപ്പിക്കണമെന്ന് നിർബന്ധമാണ്. അതേസമയം ലോവർ മെയിൻലാൻഡിലും തെക്കുകിഴക്കൻ വൻകൂവർ ദ്വീപിലും തീരപ്രദേശങ്ങളിലെ പല പ്രദേശങ്ങളിലും ശൈത്യകാല ടയറുകൾ നിർബന്ധമല്ല. ഒക്ടോബർ 1 മുതൽ ബ്രിട്ടിഷ് കൊളംബിയയിലെ മിക്ക റൂട്ടുകളിലും കൊമ്മേർഷ്യൽ വെഹിക്കിൾ ഓപ്പറേറ്റർമാർ ചങ്ങലകൾ കരുതണം. എന്നാൽ, ലോവർ മെയിൻലാൻഡിലും വൻകൂവർ ദ്വീപിന്‍റെ മിക്ക ഭാഗങ്ങളിലും ചങ്ങലകൾ ആവശ്യമില്ല.