ടൊറൻ്റോ : തിങ്കളാഴ്ച പുലർച്ചെ ഹൈവേ 401-ൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരുക്കേറ്റതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. പുലർച്ചെ 12:10 ഓടെ ബോമാൻവിൽ അവന്യൂവിനടുത്തുള്ള ഹൈവേയുടെ ഈസ്റ്റ് ബൗണ്ട് ലൈനിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ബോമാൻവിൽ അവന്യൂവിലെ ഹൈവേ 401-ന്‍റെ ഈസ്റ്റ് ബൗണ്ട് പൂർണ്ണമായും അടച്ചു. വാഹനമോടിക്കുന്നവർ പ്രദേശം ഒഴിവാക്കണമെന്നും കാലതാമസം പ്രതീക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ നിലവിലെ അവസ്ഥ വ്യക്തമല്ലെന്ന് OPP അറിയിച്ചു. രണ്ട് ട്രാൻസ്പോർട്ട് ട്രക്കുകളാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം ആരംഭിച്ചു.