Tuesday, October 14, 2025

ഗ്യാസ് ചോർച്ചയും തീപിടുത്തവും: മൺട്രിയോളിൽ കനത്ത വൈദ്യുത തടസ്സം

മൺട്രിയോൾ : വെസ്റ്റ്മൗണ്ടിലെ ഗ്യാസ് ചോർച്ചയും വില്ലെറേ-സെൻ്റ്-മൈക്കൽ-പാർക്ക്-എക്സ്റ്റൻഷൻ ബറോയിലുണ്ടായ ചെറിയ തീപിടുത്തവും മൂലം മൺട്രിയോളിലെ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലായി. അറ്റ്വാട്ടർ-വുഡ് അവന്യൂവിനും ഇടയിലുള്ള സെൻ്റ്-കാതറിൻ സ്ട്രീറ്റിൽ ഗ്യാസ് ചോർച്ച കാരണം ഏകദേശം 11,000 ഉപയോക്താക്കൾ വൈദ്യുത തടസ്സം നേരിടുന്നതായി ഹൈഡ്രോ-കെബെക്ക് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10:40 ഓടെ അലക്സിസ് നിഹോൺ ഷോപ്പിങ് സെന്‍ററിലാണ് ഗ്യാസ് ചോർച്ച ഉണ്ടായത്. തുടർന്ന് സ്ഫോടന സാധ്യത തടയാൻ വൈദ്യുതി വിച്ഛേദിച്ചതായി മൺട്രിയോൾ ഫയർ ഡിപ്പാർട്ട്മെൻ്റ് (സിം) അറിയിച്ചു.

ഫ്രെഡറിക്-ബാക്ക് പാർക്കിന് സമീപം ഉണ്ടായ ചെറിയ തീപിടുത്തം കാരണം വില്ലെറേ–സെൻ്റ്-മൈക്കൽ–പാർക്ക്-എക്സ്റ്റൻഷനിലെ 1,500 ഉപയോക്താക്കൾക്കുള്ള വൈദ്യുതി വിച്ഛേദിച്ചതായും ഹൈഡ്രോ-കെബെക്ക് അറിയിച്ചു. തീപിടുത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിം റിപ്പോർട്ട് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!