ബ്രാംപ്ടൺ : നഗരത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സ്റ്റീൽസ് അവന്യൂ വെസ്റ്റിന് സമീപം ഫിഞ്ച് അവന്യൂ-കെൻവ്യൂ ബൊളിവാർഡ് ഇന്‍റർസെക്ഷനിൽ ഇന്നലെ വൈകുന്നേരം നാലരയോടെ എസ്‌യുവിയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികയെ ട്രോമ സെന്‍ററിലേക്ക് എയർലിഫ്റ്റ് ചെയ്തതായി പീൽ പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവർക്ക് നിസാര പരുക്കുകളേറ്റു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
