ഫ്രെഡറിക്ടൺ : ഒക്ടോബർ 6 നും 9 നും ഇടയിൽ നടന്ന ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NB PNP) മൂന്ന് നറുക്കെടുപ്പുകളിലായി അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഈ മൂന്നു നറുക്കെടുപ്പിൽ ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീം വഴിയും സ്‌കിൽഡ് വർക്കർ സ്ട്രീം വഴിയുമാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. രണ്ട് സ്ട്രീമുകളിലുമായി ആകെ 522 അപേക്ഷകർക്കാണ് ന്യൂബ്രൺസ്വിക് സർക്കാർ ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പുകൾക്ക് കട്ട്-ഓഫ് സ്കോറുകൾ പ്രഖ്യാപിച്ചിട്ടില്ല.

ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീം ഫെഡറൽ എക്‌സ്‌പ്രസ് എൻട്രി പൂളിലെ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർക്കുള്ളതാണ്. 2025-ൽ പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കുന്നതിനായി ആകെ 3,589 ഉദ്യോഗാർത്ഥികൾക്ക് ന്യൂബ്രൺസ്വിക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
