എഡ്മിന്‍റൻ : എഡ്മിന്‍റനിൽ ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. പുതിയ മേയറെയും 12 കൗൺസിലർമാരെയും തിരഞ്ഞെടുക്കുന്നതിനായി എഡ്മിന്‍റൻ നിവാസികൾ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച വോട്ടിങ് രാത്രി എട്ടു മണിക്ക് അവസാനിക്കും. തിങ്കളാഴ്ച രാത്രി ചില പ്രാഥമിക ഫലങ്ങൾ ലഭ്യമാകുമെന്ന് എഡ്മിന്‍റൻ അധികൃതർ അറിയിച്ചു.

എഡ്മിന്‍റന്‍റെ അടുത്ത മേയറാകാൻ പതിമൂന്ന് പേർ മത്സരിക്കുന്നു. മൈക്കൽ വാൾട്ടേഴ്‌സ്, റഹിം ജാഫർ, ആൻഡ്രൂ നാക്ക്, ഒമർ മുഹമ്മദ്, ടിം കാർട്ട്മെൽ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനാർത്ഥികൾ. നകോട്ട ഇസ്ഗ (നാക്കിന്‍റെ മുൻ വാർഡ്), പിഹെസിവിൻ (കാർട്ട്മെലിന്‍റെ മുൻ വാർഡ്), സിപിവിയിനിവാക് എന്നിവ ഒഴികെ, ഭൂരിഭാഗം വാർഡുകളിലും വീണ്ടും മത്സരിക്കുന്നവരാണ് നിലവിലുള്ളത്. ബെറ്റർ എഡ്മിന്‍റൻ, പ്രിൻസിപ്പിൾഡ് അക്കൗണ്ടബിൾ കോയലിഷൻ ഫോർ എഡ്മിന്‍റൻ (PACE) എന്നീ പാർട്ടികളിൽ ഉൾപ്പെടുന്നവരാണ് മേയർ, കൗൺസിൽ സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷവും.
