കെബെക്ക് സിറ്റി : പ്രവിശ്യാ തലസ്ഥാനമായ കെബെക്ക് സിറ്റിക്ക് സമീപം റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് എർത്ത്‌ക്വേക്ക്സ് കാനഡ അറിയിച്ചു.

ബ്യൂപ്രെ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്ററും പ്രവിശ്യയുടെ തലസ്ഥാനത്ത് നിന്ന് 33 കിലോമീറ്ററും അകലെയായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
