ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (PEI PNP) കഴിഞ്ഞ ആഴ്ച ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ പ്രവിശ്യാ കുടിയേറ്റത്തിനായി 160 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. തിരഞ്ഞെടുത്ത സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള രാജ്യാന്തര വിദ്യാർത്ഥികളായ ബിരുദധാരികളെയും മുൻഗണനാ തൊഴിലുകളിൽ പ്രവിശ്യയിൽ ഇതിനകം ജോലി ചെയ്യുന്നവരും അപേക്ഷകരിൽ ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ പ്രവിശ്യ നടത്തിയ പത്താമത്തെ നറുക്കെടുപ്പായിരുന്നു ഇത്. ഒക്ടോബർ 26 വരെ, 2025 ൽ PEI അതിന്‍റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി ആകെ 1,081 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണം,ട്രേഡ്, ഉൽപ്പാദനം എന്നീ മേഖലകൾക്ക് മുൻഗണന നൽകിയാണ് ഈ വർഷം പ്രവിശ്യ നറുക്കെടുപ്പുകൾ നടത്തിയത്. ബിസിനസ് ഇംപാക്ട് വിഭാഗത്തിൽ നിന്നുള്ള ഒരു അപേക്ഷകൻ ഉൾപ്പെട്ടതൊഴിച്ചാൽ, PEI PNP നടത്തിയ എല്ലാ നറുക്കെടുപ്പുകളും ലേബർ ഇംപാക്ട്, എക്സ്പ്രസ് എൻട്രി സ്ട്രീമുകളിൽ നിന്നാണ്. വർക്ക് പെർമിറ്റ് സ്ട്രീമിൽ നിന്നുള്ള ഒരു അപേക്ഷകൻ കൂടി ഇതിൽ ഉൾപ്പെടുന്നു.
