Saturday, November 1, 2025

കാനഡയിൽ രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണം കുറഞ്ഞു: ഇലക്ഷൻസ് കാനഡ

ഓട്ടവ : കാനഡയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണം വേനൽ മാസങ്ങളിൽ കുറഞ്ഞതായി ഇലക്ഷൻസ് കാനഡയുടെ പുതിയ കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 42 ലക്ഷം ഡോളർ സമാഹരിച്ച് പിയേർ പൊളിയേവി​ന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ, ലിബറലുകളേക്കാൾ മുന്നിലെത്തിയതായാണ് റിപ്പോർട്ട്. ലിബറൽ പാർട്ടിക്ക് ഈ പാദത്തിൽ 29 ലക്ഷം ഡോളർ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്.

എന്നാൽ, മുൻ പാദങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ പാർട്ടികൾക്കും സംഭാവനകൾ കുറഞ്ഞിട്ടുണ്ട്. കൺസർവേറ്റീവുകളുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ സമാഹരിച്ചതിന്റെ പകുതിയാവുകയും, ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ലഭിച്ച 2.8 കോടി ഡോളർ എന്ന റെക്കോർഡ് തുകയിൽ നിന്ന് കുത്തനെ കുറയുകയും ചെയ്തു. ലിബറലുകൾക്ക് 2024-ലെ മൂന്നാം പാദത്തിൽ ലഭിച്ച 33 ലക്ഷം ഡോളർ എന്നതിനേക്കാൾ കുറവാണ് ഇത്തവണ ലഭിച്ചത്. ബ്ലോക്ക് കെബെക്ക്വ പാർട്ടിക്ക് ഈ പാദത്തിൽ 1 ലക്ഷം ഡോളറോളം മാത്രമാണ് നേടാനായത്. ഫെഡറൽ ബജറ്റ് പാസാക്കാൻ ലിബറൽ സർക്കാരിന് നിലവിൽ പിന്തുണയില്ലാത്തതിനാൽ, ഉടൻ തിരഞ്ഞെടുപ്പ് ഉണ്ടായേക്കാം എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!