ടൊറൻ്റോ : ബേർഡി ബസ്റ്റേഴ്സ് പുരുഷ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെൻ്റിൽ മിർസ-റോഷൻ സഖ്യം വിജയികളായി. നവംബർ ഒമ്പത് ഞായറാഴ്ച സ്കാർബ്റോ ഇഗ്നൈറ്റ് സ്പോർട്സ് ബാഡ്മിന്‍റൺ കോർട്ടിൽ നടന്ന ടൂർണമെൻ്റിൽ വീനസ്-സാമ്രാട്ട് സഖ്യത്തെ പരാജയപ്പെടുത്തിയാണ് മിർസ-റോഷൻ കൂട്ടുകെട്ട് കിരീടം ചൂടിയത്. വിശാൽ-സെലസ്റ്റ് ടീം മൂന്നാം സ്ഥാനത്തിന് അർഹരായി.

ബേർഡി ബസ്റ്റേഴ്സ് ബാഡ്മിന്‍റൺ ക്ലബ് സംഘടിപ്പിച്ച ദക്ഷിണേഷ്യൻ ബാഡ്മിന്‍റൺ ടൂർണമെൻ്റിലെ വിജയികൾക്ക് 750 ഡോളർ സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 500 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 250 ഡോളറും സമ്മാനിച്ചു. ടൂർണമെൻ്റിൽ ആകെ 20 ടീമുകൾ പങ്കെടുത്തു. ഗ്രൂപ്പ്, ക്വാർട്ടർ ഫൈനൽ , സെമി ഫൈനൽ & ഫൈനൽ എന്നീ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. മത്സരങ്ങൾക്ക് സിബിൻ ജോൺ (റൈറ്റ് അറ്റ് ഹോം) ആയിരുന്നു ടൂർണമെൻ്റിന്‍റെ മെഗാ സ്പോൺസർ. ജിൻസ് ജോസഫ് (Jo works), ബ്രിംലി ആക്ടീവ് (റീഹാബിലിറ്റേഷൻ സെന്‍റർ), അജിൽ സാം (മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റ്) എന്നിവരായിരുന്നു സഹ സ്പോൺസർമാർ. ടൂർണമെൻ്റ് ക്ലബ് കോർഡിനേറ്റർമാരായ ആര്യൻ, അമിത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
