Wednesday, November 4, 2026

പാർപ്പിട പ്രതിസന്ധിക്കിടയിൽ വാടക വീടുകളും പാർപ്പിട സമുചയങ്ങളുമുള്ള എംപിമാരുടെ ലിസ്റ്റിൽ പിയറി പൊയിലിവ്രെയും

പാർപ്പിടങ്ങളും താമസ സ്ഥലങ്ങളുടെയും വൻ പ്രതിസന്ധികൾക്കിടയിലും വാടക വീടുകളും പാർപ്പിട സമുചയങ്ങളും ഉള്ള നിരവധി എംപിമാരുണ്ട്. അതിൽ പ്രധാനിയാണ് പിയറി പൊയിലിവ്രെ.

ഫെഡറൽ എത്തിക്‌സ് കമ്മീഷണർക്ക് പൊയ്‌ലിവ്രെയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ അദ്ദേഹത്തിന് കാൽഗറി ഏരിയയിലുള്ള ഒരു കോൺഡോ കമ്പനി മാത്രമാണ് അദ്ദേഹത്തിനു വരുമാനമായുള്ളത്. ഇതിനു പുറമെ ധാരാളം വാടക ഇടപാടുകൾ ഉണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

ഒട്ടാവ ഏരിയയിൽ മിസ്റ്റർ പൊയിലിവ്രെയ്ക്ക് വാടക സ്വത്തുക്കളൊന്നും ഇല്ലെന്ന് പൊയിലീവർ കാമ്പെയ്‌നിന്റെ വക്താവ് ആന്റണി കോച്ച് പറയുന്നു.

പൊയിലീവറിനു നിക്ഷേപ സ്വത്ത് കൈവശം വയ്ക്കുന്നത് സംബന്ധിച്ച് നിയമങ്ങൾക്ക് വിരുദ്ധമായി ഒന്നുമില്ലെന്നും റിപ്പോർട്ട് വന്നതുപോലെ, പാർലമെന്റിലെ കുറഞ്ഞത് 65 ഫെഡറൽ അംഗങ്ങൾക്കും ലിബറൽ കാബിനറ്റിന്റെ മൂന്നിലൊന്ന് ആളുകൾക്കും ഈ മേഖലയിൽ നിക്ഷേപമോ വാടക റിയൽ എസ്റ്റേറ്റോ ഉണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാൽ കുതിച്ചുയരുന്ന വീടുകളുടെ വില വർദ്ധിപ്പിക്കുന്നതിൽ നിക്ഷേപകരുടെ പങ്കിനെ കുറിച്ച് ജനശ്രദ്ധ തിരിയുമ്പോൾ, റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ശ്രദ്ധിക്കുന്നത്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!