മൺട്രിയോൾ : ഇന്ത്യാ-കാനഡ നയതന്ത്രബന്ധത്തിന് തിരിച്ചടിയായി കെബെക്കിലെ മൺട്രിയോളിൽ ഖലിസ്ഥാൻ അനുകൂല സംഘടന വൻ കാർ റാലി. നവംബർ 23 ന് ഓട്ടവയിൽ നടക്കുന്ന ഖലിസ്ഥാൻ റഫറണ്ടത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം 500 കാറുകൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനധികൃതമായി തോക്കുകൾ കൈവശം വെച്ചതിന് അറസ്റ്റിലായ ഖലിസ്ഥാൻ തീവ്രവാദി ഇന്ദർജീത് സിങ് ഗോസൽ സെപ്റ്റംബറിൽ റഫറണ്ടം പ്രഖ്യാപിച്ചിരുന്നു.

ഗുർപത്വന്ത് സിങ് പന്നൂന്‍റെ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ)യുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുത്തവർ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ മുദ്രാവാക്യം മുഴക്കി. അതേസമയം പ്രകടനക്കാർക്കെതിരെ നടപടി എടുക്കാത്തതിന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
