വിനിപെഗ്: നാൽപ്പത് വർഷം മുൻപ് നടന്ന ലൈംഗികാതിക്രമ കേസിൽ മാനിറ്റോബയിലെ സിയോക്സ് വാലി ഡക്കോട്ട നേഷൻ ചീഫിനെ അറസ്റ്റ് ചെയ്ത് RCMP. കേസിൽ അറുപത്തഞ്ചുകാരനായ വിൻസെന്റ് ടാക്കനെയാണ് പ്രതി ചേർത്തിരിക്കുന്നത്. മെയ് 5 ന് RCMPക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം 1984-ൽ പടിഞ്ഞാറൻ മാനിറ്റോബയിൽ വച്ച് 16 വയസ്സുള്ള പെൺകുട്ടിയെ 24 വയസ്സുള്ള പ്രതി അക്രമത്തിനിരയാക്കുകയായിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിനായി പൊലീസ് ഇവരുടെ പേരോ സ്ഥലമോ പുറത്ത് വിട്ടിട്ടില്ല.

അന്വേഷണത്തിനൊടുവിൽ, ആർസിഎംപി ടാക്കനെ നവംബർ 5 ന് അറസ്റ്റ് ചെയ്യുകയും ലൈംഗികാതിക്രമത്തിന് കേസ് ചാർജ് ചെയ്യുകയും ചെയ്തു.വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ടാക്കൻ മാനിറ്റോബൻ ചീഫ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനിരിക്കെയാണ് ഈ നടപടി. ടാക്കൻ മുമ്പ് 2004 മുതൽ 2006 വരെയും 2010 മുതൽ 2018 വരെയും ഈ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ആർസിഎംപി സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.
