Thursday, May 14, 2026

എസ്ടിഎം സമരം അവസാനിപ്പിക്കണം: സൊറയ മാർട്ടിനെസ് ഫെറാഡ

മൺട്രിയോൾ : നഗരത്തിലുടനീളം പൂർണ്ണ ഗതാഗത സ്തംഭനത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ എസ്ടിഎം യൂണിയനുകൾ പണിമുടക്ക് താൽക്കാലികമായി അവസാനിപ്പിക്കണമെന്ന് മൺട്രിയോൾ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊറയ മാർട്ടിനെസ് ഫെറാഡ അഭ്യർത്ഥിച്ചു. ഒക്ടോബർ 31 വൈകുന്നേരം ആരംഭിച്ച എസ്‌ടി‌എം മെയിൻ്റനൻസ് ജീവനക്കാരുടെ സമരത്തിൽ മൺട്രിയോൾ നിവാസികൾ കഷ്ടപ്പെടുകയാണെന്നും മേയർ അറിയിച്ചു. അതേസമയം പണിമുടക്ക് നവംബർ 28 വരെ തുടരുമെന്ന് സിഎസ്എന്നുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 2,400 മെയിൻ്റനൻസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. നിലവിൽ തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്.

അതേസമയം എഫ്‌ടിക്യുവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 4,500 ബസ് ഡ്രൈവർമാരെയും മെട്രോ ഓപ്പറേറ്റർമാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ നവംബർ 15, 16 തീയതികളിൽ രണ്ട് ദിവസത്തെ പൂർണ്ണ പണിമുടക്കിന് ഒരുങ്ങുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!