Thursday, November 13, 2025

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം; രാജ്യത്താദ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദിലെ അമറേലി സെഷന്‍സ് കോടതി. ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.

പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയ കേസിലാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ജഡ്ജി റിസ്വാനബെന്‍ ബുഖാരിയാണ് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്ന വസ്തുത പ്രതികള്‍ അറിഞ്ഞുകൊണ്ടാണ് കുറ്റം ചെയ്തതെന്നും, അതിനാല്‍ കേസിന്റെ ഗൗരവം വര്‍ധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

2023-ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് പ്രതികളില്‍ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അമ്രേലിയില്‍ ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് അമറേലി സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. അതേസമയം, കോടതി വിധിക്കെതിരെ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പ്രതിഭാഗം അറിയിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!