Thursday, November 26, 2026

മൺട്രിയോൾ മേയറായി സൊറയ മാർട്ടിനെസ് ഫെറാഡ സത്യപ്രതിജ്ഞ ചെയ്‌തു

മൺട്രിയോൾ : മൺട്രിയോൾ മേയറായി സൊറയ മാർട്ടിനെസ് ഫെറാഡ സത്യപ്രതിജ്ഞ ചെയ്‌തു. സിറ്റി കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നഗരത്തിലെ ക്ലർക്കും റിട്ടേണിങ് ഓഫീസറുമായ ഇമ്മാനുവൽ ടാനി-മൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘ഞാൻ എല്ലാ മൺട്രിയോൾ നിവാസികളുടെയും, എല്ലാ ബറോകളുടെയും, എല്ലാ സമൂഹങ്ങളുടെയും, എല്ലാ തലമുറകളുടെയും മേയറായിരിക്കും’ മേയറായി സത്യപ്രതിജ്ഞ ചെയ്‌തതിന്‌ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഫെറാഡ പറഞ്ഞു. ഭവനരഹിതർ, സുരക്ഷാ ആശങ്കകൾ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങിയ വലിയ വെല്ലുവിളികൾ മൺട്രിയോൾ നേരിടുന്നു. മേയർ എന്ന നിലയിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് എപ്പോൾ വേണെമെങ്കിലും സമീപിക്കാവുന്നതാണ് ഫെറാഡ കൂട്ടിച്ചേർത്തു.

പ്രൊജക്റ്റ് മൺട്രിയോളിന്‍റെ ലൂക്ക് റബൂയിൻ, ട്രാൻസിഷൻ മൺട്രിയോളിന്‍റെ ക്രെയ്ഗ് സൗവെ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മാർട്ടിനെസ് ഫെറാഡ നവംബർ 2-ന് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ചത്. എൻസെംബിൾ മൺട്രിയോളിന്‍റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് മൺട്രിയോൾ മേയർ പദവിയിലേക്കുള്ള ഫെറാഡയുടെ ചുടുവെപ്പ്. പ്രധാന എതിരാളി ലൂക്ക് റബൂയിനിനെക്കാൾ ഏകദേശം 17,000 വോട്ടിന്‍റെ ലീഡ് നേടിയ ഫെറാഡയ്ക്ക് 44 ശതമാനം വോട്ടുകൾ ലഭിച്ചു. മൺട്രിയോളിന്റെ 47-ാമത്തെ മേയറാണ് ഫെറാഡ, വലേരി പ്ലാന്റെയ്ക്ക് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!