Saturday, November 15, 2025

ബ്രസീലിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ ഇൻഫ്‌ളുവൻസറെ ചികിത്സയ്ക്കിടെ കാണാതായി; ദാരുണാന്ത്യം

റിയോ ഡി ജനീറോ: ബ്രസീലിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ ഇൻഫ്‌ളുവൻസറെ ചികിത്സയ്ക്കിടെ കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ ഡയാന ഏരിയസാണ്‌ (39) അപ്പാർട്‌മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. റിയോ ഡി ജനീറോയുടെ വടക്കുകിഴക്കൻ നഗരമായ കാമ്പോസ് ഡോസ് ഗോയ്റ്റാകാസിലെ യുണീക്ക് ടവേഴ്‌സ് കോണ്ടോമിനിയത്തിന് സമീപമായിരുന്നു അപകടം. എന്നാൽ ചികിത്സ പൂർത്തിയാക്കുന്നതിന് മുൻപ് അനുമതിയില്ലാതെ ഡയാന ആശുപത്രിയിൽ നിന്ന് പുറത്തുപോകുകയായിരുന്നെന്ന് ആശുപത്രി വക്താവ് ഫെരേറ മച്ചാഡോ സ്ഥിരീകരിച്ചു.

തിരികെ അപ്പാർട്‌മെന്റിലെത്തിയ ഡയാന അവിടെ വച്ച് മരണത്തിന് കീഴടങ്ങി. ഉച്ചയ്ക്ക് ശേഷം മൃതദേഹം കാമ്പോസിലെ ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടങ്ങി. ‘ശരീരത്തെയും മനസ്സിനെയും പരിവർത്തനം ചെയ്യുക’ എന്ന ലക്ഷ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഇൻഫളുവൻസറാണ്. ഒട്ടേറെ ബോഡിബിൽഡിങ് മത്സരങ്ങളിലും ഇവർ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!