Saturday, November 15, 2025

STM സമരം ഒത്തുതീർപ്പായി: മൺട്രിയോളിൽ മെട്രോ, ബസ് സർവീസുകൾ മുടങ്ങില്ല‌

മൺട്രിയോൾ : മൺട്രിയോളിലെ യാത്രാക്ലേശത്തിന് അവസാനം. STM മാനേജ്‌മെന്റും ബസ് ഡ്രൈവർമാരുടെയും മെട്രോ ഓപ്പറേറ്റർമാരുടെയും യൂണിയനും തമ്മിൽ പ്രാഥമിക കരാറിലെത്തിയതോടെ നവംബർ 15, 16 തീയതികളിൽ പ്രഖ്യാപിച്ചിരുന്ന സമരം ഒഴിവാക്കി. ഏഴു ദിവസത്തെ തീവ്രമായ ചർച്ചകൾക്കൊടുവിലാണ് കരാറിലെത്തിയത്. ഇതോടെ ഈ വാരാന്ത്യത്തിൽ STM സർവീസുകൾ സാധാരണ നിലയിൽ തുടരും. അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമേ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയുള്ളൂ.

അതേസമയം, മെയിന്റനൻസ് തൊഴിലാളികളുടെ യൂണിയനുമായുള്ള ചർച്ചകൾ ഇപ്പോഴും മധ്യസ്ഥതയിൽ തുടരുകയാണ്. നവംബർ 1 മുതൽ സമരം ആരംഭിച്ച ഇവർ സർക്കാർ ഇടപെടൽ പ്രതീക്ഷിച്ചാണ് പണിമുടക്ക് നിർത്തിവെച്ചത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളം ഉൾപ്പെടെയുള്ള STM-ന്റെ ഓഫറുകൾ യൂണിയൻ തള്ളിയിരുന്നു. കൂടാതെ, അഡ്മിനിസ്‌ട്രേറ്റീവ്, ടെക്നിക്കൽ, പ്രൊഫഷണൽ ജീവനക്കാരുടെ മറ്റൊരു യൂണിയൻ നവംബർ 19-ന് ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ സമരത്തിൽ അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ യൂണിയനുമായി ധാരണയായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!