ഹാലിഫാക്സ് : മൂന്ന് യൂറോപ്യൻ നഗരങ്ങളിലേക്ക് ഹാലിഫാക്സ് സ്റ്റാൻഫീൽഡ് എയർപോർട്ടിൽ നിന്നും പുതിയ സർവീസുകൾ പ്രഖ്യാപിച്ച് വെസ്റ്റ് ജെറ്റ്. അതോടൊപ്പം അമേരിക്കൻ നഗരത്തിലേക്കും പുതിയ റൂട്ട് ആരംഭിക്കുമെന്നും കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു.

2026 സീസണിൽ ലിസ്ബൺ, മാഡ്രിഡ്, കോപ്പൻഹേഗൻ എന്നീ യൂറോപ്യൻ നഗരങ്ങളിലേക്കാണ് വെസ്റ്റ് ജെറ്റ് പറക്കുക. കൂടാതെ ഹാലിഫാക്സിൽ നിന്നും യുഎസിലെ ഡിട്രോയിറ്റിലേക്കുമുള്ള വിമാന സർവീസുകളും എയർലൈൻ പ്രഖ്യാപിച്ചു. എല്ലാ പുതിയ റൂട്ടുകളും 2026 മെയ് മാസത്തിൽ ആരംഭിക്കും. ബാഴ്‌സലോണ, ആംസ്റ്റർഡാം, ഡബ്ലിൻ, എഡിൻബർഗ്, ലണ്ടൻ ഗാറ്റ്‌വിക്ക്, പാരീസ് എന്നിവിടങ്ങളിലേക്ക് എയർലൈൻ ഹാലിഫാക്സിൽ നിന്നും ഇതിനകം സർവീസ് നടത്തുന്നുണ്ട്.
