വിനിപെഗ് : ഡിസംബർ അഞ്ചിന് നടന്ന ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിൽ 184 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. MPNP-യുടെ സ്കിൽഡ് വർക്കർ സ്ട്രീമിലുള്ള സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, സ്കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേകൾ വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്.

2025 ഒക്ടോബർ 9 ന് നടന്ന നറുക്കെടുപ്പിന് ശേഷം ഏറ്റവും കൂടുതൽ ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA) നൽകിയ നറുക്കെടുപ്പുമായിരുന്നു ഇത്. 184 ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈയിൽ 61 എണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും ജോലി അന്വേഷിക്കുന്നയാളുടെ വാലിഡേഷൻ കോഡും പ്രഖ്യാപിച്ച ഉദ്യോഗാർത്ഥികൾക്കാണ് നൽകിയത്.
