തൃശൂർ : തൃശൂർ പൂരം പൂർവ്വാധികം ഭംഗിയായി നടത്തുമെന്നും പൂരത്തിന് കോവിഡ് നിയന്ത്രണങ്ങളില്ലെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, മറ്റു ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
