ന്യൂഡൽഹി: റഷ്യയിൽ നിന്ന് രാജ്യത്തേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി 5 മാസത്തെ ഉയരത്തിൽ. 4 ശതമാനമാണ് നവംബറിലെ വർധനയെന്ന് യൂറോപ്യൻ തിങ്ക് ടാങ്ക് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ റിപ്പോർട്ട്. കഴിഞ്ഞമാസം റഷ്യയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങിയതു ചൈനയാണ്. രണ്ടാമത് ഇന്ത്യയും. ആകെ എണ്ണ ആവശ്യത്തിന്റെ 38 ശതമാനവും മുൻമാസം ഇന്ത്യ വാങ്ങിയത് റഷ്യയിൽ നിന്നാണ്.

