ടൊറൻ്റോ : ഇന്ന് രാവിലെ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മിസ്സിസാഗ, ബ്രാംപ്ടൺ, റിച്ച്മണ്ട് ഹിൽ, വോൺ, ഓക്ക്‌വില്ലെ, ബർലിംഗ്ടൺ, മിൽട്ടൺ എന്നിവിടങ്ങളിൽ ഈ മുന്നറിയിപ്പ് ബാധകമാണ്. ഇടതൂർന്ന മൂടൽമഞ്ഞ് ഉച്ചയോടെ മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞിൽ വിസിബിലിറ്റി പൂജ്യമായി കുറയും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഏജൻസി മുന്നറിയിപ്പ് നൽകി. രാവിലെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. കൂടാതെ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
