മുംബൈ: ഓഹരികൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനുള്ള അവസാന അവസരവുമായി സെബി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) . യഥാർത്ഥ നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഡീമെറ്റീരിയലൈസേഷൻ സെബി പ്രോത്സാഹിപ്പിക്കുന്നത്. 2019 ഏപ്രിൽ 1 മുതൽ ഭൗതികമായ ഓഹരി കൈമാറ്റങ്ങൾ ഔദ്യോഗികമായി നിർത്തിയിരുന്നു. 2019 ഏപ്രിൽ 1-ന് മുമ്പ് വാങ്ങിയ ഓഹരികളുടെ യഥാർത്ഥ ഫിസിക്കൽ സർട്ടിഫിക്കറ്റുകളും ട്രാൻസ്ഫർ ഡീഡുകളും കൈവശമുള്ള നിക്ഷേപകർക്ക് അവ വീണ്ടും സമർപ്പിക്കാൻ കഴിയും. നേരത്തെ 2021 മാർച്ച് 31 വരെയായിരുന്നു ഈ സമയം. പുതിയ അവസരമനുസരിച്ച്, രജിസ്ട്രാർസ് ആൻഡ് കമ്പനീസിന്റെ പരിശോധനക്ക് വിധേയമായി ഈ കൈമാറ്റങ്ങൾ വീണ്ടും അതേ സമയം തർക്കങ്ങളോ തട്ടിപ്പ് സംശയിക്കുന്ന കേസുകളോ ഉണ്ടെങ്കിൽ ഇതിന് സാധിക്കില്ല.

ലിസ്റ്റിംഗ് ഒബ്ലിഗേഷൻസ് ആൻഡ് ഡിസ്‌ക്ലോഷർ റിക്വയർമെൻ്റ്‌സ് (LODR) റെഗുലേഷൻസ്, 2015-ൽ നിക്ഷേപകരുടെ സേവനങ്ങൾ ലളിതമാക്കാനായി വരുത്തിയ മാറ്റങ്ങളാണിത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ നൽകുക, ഓഹരികൾ കൈമാറ്റം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്കായി മുമ്പ് ആവശ്യമുണ്ടായിരുന്ന ‘ലെറ്റർ ഓഫ് കൺഫർമേഷൻ്റെ’ എന്നതാണ് വലിയ മാറ്റം. നേരത്തെ ഈ കത്ത് ലഭിക്കാൻ ഏകദേശം 150 ദിവസമെടുത്തിരുന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച് പരിശോധനകൾക്ക് ശേഷം, സെക്യൂരിറ്റികൾ നേരിട്ട് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് പ്രോസസിംഗ് സമയം ഏകദേശം 30 ദിവസമായി കുറയ്ക്കുന്നതിന് സഹായിക്കും. രേഖകൾ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും കാരണമാകും. 2026 ജനുവരി 6 വരെയാണ് പ്രത്യേക റീ-ലോഡ്ജ്മെന്റ് വിൻഡോ ഉളളത്. ഈ ഭേദഗതികൾ നിക്ഷേപം എളുപ്പമാക്കുമെന്നും യഥാർത്ഥ നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നുമാണ് സെബി വ്യക്തമാക്കുന്നത്.
