വൻകൂവർ : പ്രൊവിൻഷ്യൽ നോമിനേഷനായി ഓൻ്റർപ്രണർമാരെ ലക്ഷ്യമിട്ട് ഈ ആഴ്ച ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) നറുക്കെടുപ്പ് നടത്തി. ഡിസംബർ 16-ന് നടന്ന നറുക്കെടുപ്പിൽ പ്രവിശ്യയുടെ രണ്ട് ഓൻ്റർപ്രണർ ഇമിഗ്രേഷൻ കാറ്റഗറി പാത്ത് വേകളിലൂടെ ആകെ 21 പേർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

ബേസ് സ്ട്രീം, റീജനൽ സ്ട്രീം എന്നീ രണ്ടു ഓൻ്റർപ്രണർ ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്. 2025-ൽ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ ഓൻ്റർപ്രണർ ഇമിഗ്രേഷൻ സെലക്ഷൻ നറുക്കെടുപ്പും ഈ വർഷത്തെ EI ബേസ് സ്ട്രീമിലെ രണ്ടാമത്തെ ഉയർന്ന ഇൻവിറ്റേഷൻ നറുക്കെടുപ്പുമായിരുന്നു ഇത്.
