Monday, December 29, 2025

ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടുത്തം. ഒരാള്‍ മരിച്ചു. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചത്. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗര്‍ – എറണാകുളം എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ ആണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം സംഭവിച്ചത്.

തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂര്‍ണമായി കത്തി നശിച്ചു. നിരവധി മലയാളികള്‍ യാത്ര ചെയ്യുന്ന ട്രെയിനിനാണ് തീപിടുത്തം ഉണ്ടായത്.

രണ്ട് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. യാത്രക്കാരെ നിലവിലുള്ള സ്റ്റേഷനില്‍ നിന്ന് സമീപത്തുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ബസുകളില്‍ എത്തിച്ച് മറ്റൊരു ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെയും ലോക്കോ പൈലറ്റിന്റെയും സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!