ബീജിങ്: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നടന്ന ഇന്ത്യ-പാകിസ്താന്‍ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ബീജിങ് നടത്തിയ രഹസ്യ നയതന്ത്ര നീക്കങ്ങളെക്കുറിച്ചാണ് വാങ് യി വെളിപ്പെടുത്തല്‍ നടത്തിയത്.
അതിര്‍ത്തിയില്‍ സൈനിക വിന്യാസവും വെടിവെപ്പും രൂക്ഷമായ സമയത്ത് ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങളുമായി ചൈന ആശയവിനിമയം നടത്തിയിരുന്നെന്നും, പിരിമുറുക്കം ലഘൂകരിക്കുന്നതില്‍ തങ്ങളുടെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ ചൈനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ പുതിയ അവകാശവാദം.

അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ബീജിങിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വെളിപ്പെടുത്തലിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ ഇന്ത്യയോ പാകിസ്ഥാനോ ഈ അവകാശവാദത്തോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുടെ വിദേശനയത്തിന്റെ വിജയമായിട്ടാണ് വാങ് യി ഈ മധ്യസ്ഥ നീക്കത്തെ വിശേഷിപ്പിച്ചത്.
