Wednesday, March 11, 2026

കേരള കൾച്ചറൽ അസോസിയേഷൻ ഒഫ്‌ ബ്രിട്ടീഷ്‌ കൊളംബിയ (KCABC)-2026 ലെ പുതിയ ഭരണസമിതി ചുമതലയേറ്റു

വൻകൂവർ: കേരള കൾച്ചറൽ അസോസിയേഷൻ ഒഫ്‌ ബ്രിട്ടീഷ്‌ കൊളംബിയ-2026 പുതിയ ഭരണസമിതി ചുമതലയേറ്റു. സംസ്കാരം, സേവനം, കമ്മ്യൂണിറ്റി സ്നേഹം എന്നീ ആശയങ്ങളിലൂന്നി പ്രവർത്തിക്കുന്ന സംഘടനയെ വളർച്ചയുടെയും ആഘോഷങ്ങളുടെയും ഒരു പുതിയ വർഷത്തിലേക്ക് അസോസിയേഷനെ നയിക്കാനുള്ള ആത്മവിശ്വാസത്തിലാണ്‌ പുതിയ KCABC ടീം. ആറാമത്തെ തവണയും നേതൃനിരയിലെത്തിയിരിക്കുന്ന പ്രസിഡൻ്റ്‌ മാത്യു ജോൺ വന്ദനത്തുവയലിൽ സംഘടനയുടെ മുഖം തന്നെയാണെന്ന്‌ വിശേഷിപ്പിക്കാം. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് & വിമൻസ് ഫോറം ചെയർ: മഞ്ജു കൊരുത്ത്, ജനറൽ സെക്രട്ടറി: ജാക്സൺ ജോയ്. ട്രഷറർ: രാജീവ് രാജൻ, ജോയിന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്): കൃഷ്ണ നായർ, ജോയിന്റ് ട്രഷറർ: ജാക്ക് ജോൺ, സ്പോർട്സ്, ആർട്സ് ആൻ്റ്‌ യൂത്ത് ചെയർ: വിനീഷ് പാലത്തിങ്കൽ, മീഡിയ ആൻ്റ്‌ കമ്മ്യൂണിക്കേഷൻസ് ലീഡ്: റിയാസ് കെ. മുഹമ്മദ്, ഇവന്റ് ആൻ്റ്‌ സ്പോൺസർ കോർഡിനേഷൻ ലീഡ്: പ്രിൻസ് മാണിക്കുളം, പ്രോഗ്രാം കോർഡിനേറ്റർ: ജിഫി ഐസക്. ലോജിസ്റ്റിക്സ്, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ആൻ്റ്‌ ചാരിറ്റി ലീഡ്: ജയിംസ് പള്ളിയത്ത്.

ബി.സി മലയാളി സമൂഹം നൽകുന്ന സ്നേഹത്തിനും വിശ്വാസത്തിനും പുതിയ ഭരണസമിതി നന്ദി രേഖപ്പെടുത്തി. ഐക്യത്തോടും വ്യക്തമായ കാഴ്ചപ്പാടോടും കൂടി മലയാളി കമ്മ്യൂണിറ്റിയുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ ചുമതലയേറ്റ പുതിയ ടീം പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!