Thursday, February 19, 2026

വിനോദസഞ്ചാരികൾ ശ്രദ്ധിക്കുക; പാർക്കിങ് നിരക്ക് വർധിപ്പിച്ച് ബാൻഫ് ടൗൺ

കാൽഗറി : ഈ വേനൽക്കാലത്ത് ബാൻഫിലേക്ക് പോകുന്ന സന്ദർശകർ പാർക്കിങ്ങിന് കൂടുതൽ പണം നൽകേണ്ടിവരും. ബാൻഫ് നാഷണൽ പാർക്കിൽ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡൗണ്ടൗൺ പാർക്കിങ് നിരക്കുകൾ വർധിപ്പിക്കുമെന്ന് ബാൻഫ് ടൗൺ അറിയിച്ചു. മെയ് 1 മുതൽ ഒക്ടോബർ 31 വരെ, തിരഞ്ഞെടുത്ത ഡൗണ്ടൗൺ പ്രദേശങ്ങളിലെ പാർക്കിങ് നിരക്ക് മണിക്കൂറിന് ഏഴ് ടോല്ൽരിൽ നിന്നും 12 ഡോളറായാണ് വർധിപ്പിക്കുക. കോർ വഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബാൻഫ് ടൗൺ പറയുന്നു.

സന്ദർശകരെ ശിക്ഷിക്കുകയല്ല, മറിച്ച് കാനഡയിലെ ഏറ്റവും ജനപ്രിയമായ പർവത വിനോദസഞ്ചാരകേന്ദ്രത്തിലെ ഗതാഗതം നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യമെന്ന് മേയർ കോറി ഡിമാനോ പറയുന്നു. പ്രാദേശിക ഹോട്ടലുകളിലോ ക്യാമ്പ് ഗ്രൗണ്ടുകളിലോ താമസിക്കുന്ന അതിഥികൾക്ക് ഫ്രീ-റോം ട്രാൻസിറ്റ് പാസുകൾ തുടർന്നും ലഭിക്കുമെന്നും, കാർ ഇല്ലാതെ ഡൗണ്ടൗണിലേക്കും പ്രധാന വിനോദകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അവരെ അനുവദിക്കുമെന്നും മേയർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!