Saturday, January 31, 2026

സു​നേ​ത്ര പ​വാ​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഇന്ന്‌ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യു​ടെ പു​തി​യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സു​നേ​ത്ര പ​വാ​ർ ഇന്ന്‌ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര പ​വാ​ർ നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​യാ​ണ്. എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ബാ​രാ​മ​തി​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി സു​നേ​ത്ര മും​ബൈ​യി​ലെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യു​ടെ ആ​ദ്യ വ​നി​ത ഉ​പമു​ഖ്യ​മ​ന്ത്രി​യാ​കും സു​നേ​ത്ര പ​വ​ർ. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകുമിവർ. സുനേത്രയെ എൻസിപി (അജിത്) നിയമസഭാ കക്ഷി നേതാവായി ഇന്നു തിരഞ്ഞെടുക്കും. മുഖ്യമന്ത്രിയും സഖ്യകക്ഷിയായ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ ചർച്ചയ്ക്കു ശേഷം എൻസിപി മന്ത്രി ഛഗൻ ഭുജ്ബലാണ് ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോ എന്ന കാര്യത്തിലും ഉടൻ വ്യക്‌തത വരും. പാർട്ടിയുടെ നിയന്ത്രണം മറ്റൊരാളുടെ കൈകളിൽ എത്തുന്നതിനോട്‌ പവാർ കുടുംബാംഗങ്ങൾക്ക്‌ യോജിപ്പില്ല.

സുനേത്ര ബുദ്ധിമുട്ട് അറിയിക്കുകയും അനുഭവസമ്പത്തുള്ള നേതാവ് നയിക്കണമെന്ന് അഭിപ്രായമുയരുകയും ചെയ്താൽ വർക്കിങ് പ്രസിഡന്റ് മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് അധ്യക്ഷന്റെ നറുക്കു വീണേക്കും. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകൻ പാർഥ് പവാറിനു നൽകാനാണു സാധ്യത. ബാരാമതി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭ യിലെത്താൻ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാർ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ല. അജിത്തിന്റെ മരണത്തിനു പിന്നാലെ ധനമന്ത്രിയുടെ താത്കാലിക ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി ഫഡ്നാവിസ് ആയിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!