ഫ്രെഡറിക്ടൺ : പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിൽ (NBPNP, AIP) നിരവധി മാറ്റങ്ങൾ നടപ്പിലാക്കിയതായി ന്യൂബ്രൺസ്വിക് ഇമിഗ്രേഷൻ വകുപ്പ് പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP), ന്യൂബ്രൺസ്വിക് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലെ കാനഡയിലെയും വിദേശത്തെയും അപേക്ഷകരെ ബാധിക്കും.

ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, ചില പ്രത്യേക തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് ഇനി മുതൽ പ്രവിശ്യയിലേക്കുള്ള നോമിനേഷന് അപേക്ഷിക്കാനാവില്ല. എക്‌സ്‌പ്രസ് എൻട്രി, സ്‌കിൽഡ് വർക്കർ സ്ട്രീമുകൾക്കായി അക്കോമഡേഷൻ, ഫുഡ് സർവീസസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇനി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ സാധിക്കില്ല. കൂടാതെ കാഷ്യർമാർ, ഫിഷ് ആൻഡ് സീഫുഡ് പ്ലാൻ്റ് തൊഴിലാളികൾ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ തുടങ്ങി പതിനാലോളം തസ്തികകളിൽ ഉള്ളവർക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്.
അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP)
അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രാേഗ്രാമിൽ ഇനി മുതൽ ‘കാൻഡിഡേറ്റ് പൂൾ’ സിസ്റ്റം നടപ്പിലാക്കും. വിദേശ ഉദ്യോഗാർത്ഥികൾക്കായി ഹെല്ത്ത് കെയർ, എഡ്യൂക്കേഷൻ, കൺസ്ട്രക്ഷൻ ട്രേഡ്‌സ് എന്നീ മൂന്ന് മേഖലകളിൽ നിന്ന് മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ. പുതിയ തൊഴിലുടമകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും താൽക്കാലികമായി നിർത്തിവെച്ചു.

എക്സ്പ്രസ് എൻട്രി
എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കുന്ന റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ, ബുച്ചർമാർ (Butchers) തുടങ്ങിയവർക്കും ഇനി മുതൽ പ്രവിശ്യയുടെ ഇൻവിറ്റേഷൻ ലഭിക്കില്ല.
