വൻകൂവർ : ബി.സി. കൺസർവേറ്റീവ് എംഎൽഎമാരായ ബ്രൂസ് ബാൻമാനും സ്റ്റീവ് കൂണറും പാർട്ടിയെ നയിക്കാൻ രംഗത്ത്. ഇതോടെ ബി.സി. കൺസർവേറ്റീവ് നേതൃത്വ മത്സരത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണം ഇരട്ട അക്കം കടന്നു. ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ മുൻ ലീഡർ ജോൺ റസ്റ്റാഡിനു പകരക്കാരനെ കണ്ടെത്താനുള്ള മത്സരത്തിൽ നിലവിൽ പത്ത് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.

അബോട്ട്സ്ഫോർഡ്-സൗത്ത് എംഎൽഎ ബ്രൂസ് ബാൻമാനും റിച്ച്മണ്ട്-ക്വീൻസ്‌ബറോ എംഎൽഎ സ്റ്റീവ് കൂണർക്കുമൊപ്പം എംഎൽഎമാരായ പീറ്റർ മിലോബാർ, ഷെൽഡൺ കെയർ, സംരംഭകനായ യൂറി ഫുൾമർ, മുൻ ഗ്രോസറി എക്സിക്യൂട്ടീവ് ഡാരെൽ ജോൺസ്, മുൻ ബി.സി. ലിബറൽ കാബിനറ്റ് മന്ത്രി ഇയാൻ ബ്ലാക്ക്, മുൻ എംപി കെറി-ലിൻ ഫൈൻഡ്‌ലേ, കമന്റേറ്റർ കരോലിൻ എലിയറ്റ്, കോൺട്രാക്ടർ വാറൻ ഹാം എന്നിവർ മത്സരരംഗത്തുണ്ട്.
