Monday, February 9, 2026

ആദ്യ ബഹിരാകാശ ദൗത്യത്തിനൊരുങ്ങി പാക്കിസ്ഥാന്‍; ആദ്യ സഞ്ചാരി ഈ വര്‍ഷം പുറപ്പെടും

ഇസ്ലാമാബാദ്: ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല് കുറിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ‘ഉറാന്‍ പാക്കിസ്ഥാന്‍’ പദ്ധതിയുടെ ഭാഗമായി സ്വന്തം രാജ്യത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ 2026 ഒക്ടോബറില്‍ ചൈനീസ് നിലയത്തിലേക്ക് അയക്കും. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ നിലവില്‍ ചൈനയിലെ അസ്ട്രോനോട്ട്‌സ് സെന്ററില്‍ കഠിനമായ പരിശീലനത്തിലാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാരീരിക-മാനസിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് ആറ് മാസത്തെ അത്യാധുനിക പരിശീലനം കൂടി നല്‍കും. ഇതില്‍ നിന്ന് ഏറ്റവും മികച്ച ഒരാളെയാകും അന്തിമ ദൗത്യത്തിനായി നിയോഗിക്കുക. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൈനയുമായി ഒപ്പിട്ട ‘അസ്ട്രോനോട്ട് കോപ്പറേഷന്‍ എഗ്രിമെന്റ്’ പ്രകാരമാണ് ഈ ചരിത്ര നീക്കം.

ഒരു പേലോഡ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലായിരിക്കും പാക്കിസ്ഥാന്‍ സഞ്ചാരി ഈ ദൗത്യത്തില്‍ പങ്കാളിയാവുക. നാലോ അഞ്ചോ ദിവസം നീളുന്ന യാത്രയില്‍ വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ ഇവര്‍ ബഹിരാകാശ നിലയത്തില്‍ വെച്ച് നടത്തും. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (ISRO) കൈവരിച്ച വമ്പിച്ച നേട്ടങ്ങള്‍ക്ക് പിന്നാലെ, ചൈനയുമായുള്ള സഹകരണത്തിലൂടെ ഈ മേഖലയില്‍ കരുത്ത് തെളിയിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. 2026-ല്‍ ചന്ദ്രനിലേക്ക് ഉപഗ്രഹം അയക്കാനും 2035-ഓടെ കൂടുതല്‍ വിപുലമായ ചാന്ദ്ര ദൗത്യങ്ങള്‍ സംഘടിപ്പിക്കാനും പാക്കിസ്ഥാന് പദ്ധതിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!