Tuesday, February 10, 2026

സാമ്പത്തിക പ്രതിസന്ധി: പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ബി സി

വൻകൂവർ : പ്രവിശ്യയിലെ പൊതുമേഖലയിൽ സേവന രംഗത്ത് നേരിട്ട് ഇടപെടാത്ത തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. സാമ്പത്തിക പ്രതിസന്ധിയും 1120 കോടി ഡോളറിന്റെ ബജറ്റ് കമ്മി മുന്നിൽ കണ്ടുമാണ് സർക്കാരിന്റെ ഈ നീക്കം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 2,000 തസ്തികകൾ ഇത്തരത്തിൽ ഒഴിവാക്കിയതായി എബി അറിയിച്ചു. അടുത്ത ആഴ്ച അവതരിപ്പിക്കുന്ന 2026-ലെ ബജറ്റിൽ ഭരണപരമായ ചെലവുകൾ കുറയ്ക്കാനായി കൂടുതൽ തസ്തികകൾ ഇല്ലാതാക്കിയേക്കും.

അതേസമയം, ഭരണപരമായ ചെലവുകൾ കുറയ്ക്കുമ്പോഴും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഖനന മേഖലയിലുൾപ്പെടെയുള്ള പുതിയ നിക്ഷേപങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. എന്നാൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, അവർ കടബാധ്യത വർധിപ്പിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വകാര്യ മേഖലയിലെ അവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന് കൺസർവേറ്റീവ് എംഎൽഎ ഗാവിൻ ഡ്യൂ വിമർശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!