Friday, February 13, 2026

ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ നിയന്ത്രിക്കുന്ന വിധി റദ്ദാക്കി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ (EPA) നിര്‍ണ്ണായക വിധി റദ്ദാക്കി. 2009-ല്‍ ബരാക് ഒബാമയുടെ കാലത്ത് പുറപ്പെടുവിച്ച ഈ ‘എന്‍ഡേഞ്ചര്‍മെന്റ് ഫൈന്‍ഡിംഗ്’ (Endangerment Finding) പിന്‍വലിച്ചതിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള യുഎസിന്റെ നിയമപരമായ അടിത്തറയാണ് ഇല്ലാതായത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍ തുടങ്ങി ആറ് വാതകങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന കണ്ടെത്തലായിരുന്നു ഇതോടെ അസാധുവാക്കപ്പെട്ടത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രണ എടുത്തുകളയല്‍ (Deregulation) എന്നാണ് ഈ നീക്കത്തെ ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചത്. മോട്ടോര്‍ വാഹനങ്ങള്‍, പവര്‍ പ്ലാന്റുകള്‍, എണ്ണ-വാതക ഖനനം, വ്യോമയാനം എന്നീ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ എമിഷന്‍ നിയന്ത്രണങ്ങള്‍ ഇതോടെ ഇല്ലാതാകും. ഈ നിയമം റദ്ദാക്കുന്നതിലൂടെ ഏകദേശം 1.3 ട്രില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്നും ഇതിന്റെ ഗുണം ഗതാഗത-വൈദ്യുതി മേഖലകളിലെ ചെലവ് കുറയാന്‍ സഹായിക്കുമെന്നും വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.

പുതിയ പരിഷ്‌കാരത്തിലൂടെ ഒരു വാഹനത്തിന്റെ നിര്‍മ്മാണ ചെലവില്‍ ശരാശരി 2400 ഡോളര്‍ കുറയുമെന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയുന്ന ഈ നീക്കം വന്‍തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് വഴിതെളിക്കുമെന്നും ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ആഗോള പരിസ്ഥിതി പ്രവര്‍ത്തകര്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!