Friday, February 13, 2026

ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ശ്രീനഗര്‍: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള പ്രത്യേക സംരക്ഷണവും നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ പ്രമുഖ സംഘടനകളായ ‘ലേ അപെക്‌സ് ബോഡി’ , ‘കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്’ എന്നിവയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് കേന്ദ്രം ഈ നിലപാട് അറിയിച്ചത്. പകരം, ലഡാക്കിനെ ഒരു ‘ടെറിട്ടോറിയല്‍ കൗണ്‍സില്‍’ ആയി ഉയര്‍ത്താമെന്നും ഭരണഘടനയുടെ 371-ാം അനുച്ഛേദത്തിന് കീഴിലുള്ള പ്രത്യേക സംരക്ഷണം നല്‍കാമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

പുതിയ നിര്‍ദ്ദേശപ്രകാരം ലഡാക്ക് ഹില്‍ കൗണ്‍സില്‍ അധ്യക്ഷന് മുഖ്യമന്ത്രിക്ക് തുല്യമായ പദവിയും ഉപാധ്യക്ഷന് ഡെപ്യൂട്ടി മുഖ്യമന്ത്രി പദവിയും നല്‍കും. എന്നാല്‍, സംസ്ഥാന പദവിയില്ലാതെ വെറും കൗണ്‍സില്‍ സംവിധാനം അംഗീകരിക്കാനാവില്ലെന്ന് ലഡാക്ക് പ്രതിനിധികള്‍ വ്യക്തമാക്കി. ആറാം ഷെഡ്യൂള്‍ കാലഹരണപ്പെട്ടതാണെന്ന കേന്ദ്രത്തിന്റെ വാദത്തെ തള്ളിയ നേതാക്കള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മതിയായ സാമ്പത്തിക സ്രോതസ്സുകളില്ല എന്ന കാരണത്താലാണ് ലഡാക്കിന് സംസ്ഥാന പദവി നല്‍കാത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ലഡാക്കിലെ 97 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗക്കാരുടെ സംസ്‌കാരം, ഭൂമി, പരിസ്ഥിതി എന്നിവ സംരക്ഷിക്കാന്‍ ആറാം ഷെഡ്യൂള്‍ അനിവാര്യമാണെന്നാണ് സംഘടനകളുടെ വാദം. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ 2025 സെപ്റ്റംബര്‍ 24-ന് ലേയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വാങ്ചുക് നിലവില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ്. വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!