Friday, February 13, 2026

സ്കാർബ്റോയിൽ നിന്ന് 12 വയസ്സുള്ള കുട്ടിയെ കാണാതായി: തിരച്ചിൽ ഊർജ്ജിതം

ടൊറൻ്റോ : സ്കാർബ്റോയിൽ നിന്നും കാണാതായ 12 വയസ്സുള്ള കുട്ടിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി ടൊറൻ്റോ പൊലീസ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഫാർമസി, ഡാൻഫോർത്ത് അവന്യൂസ് മേഖലയിലാണ് ഫിറോളിനെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. ചെറിയ കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളും അഞ്ചടി രണ്ട് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ഫിറോളിനെ അവസാനമായി കാണുമ്പോൾ സ്വെറ്ററും നീല ജീൻസും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി ഫാർമസി, ഡെന്‍റൺ അവന്യൂസുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന സാമുവൽ ഹിയേൺ മിഡിൽ സ്കൂളിൽ കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-4100, 416-222-TIPS (8477) എന്നീ നമ്പറുകളിലോ www.222tips.com എന്ന വെബ്സൈറ്റ് വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!