Monday, February 16, 2026

മലയാളി ശാസ്ത്രജ്ഞ കലിഫോർണിയയിൽ അന്തരിച്ചു

കലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) അന്തരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ നിജു ലോകപ്രശസ്തമായ ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായിരുന്നു. ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കളാണ്. ഗുജറാത്ത് ഇഫ്കോയിലെ (IFFCO) റിട്ടയേർഡ് എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്. ഡോ. നിജുവിന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും വിവിധ മേഖലകളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ശുശ്രൂഷകൾ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ വച്ച് നടക്കും. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെയും, ഫെബ്രുവരി 18ന് രാവിലെ 9:30 മുതൽ 10:30 വരെയും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!