Tuesday, February 17, 2026

ഓൺലൈൻ പാസ്‌പോർട്ട് പുതുക്കലിന് നിയന്ത്രണവുമായി കാനഡ

ഓട്ടവ : ഓൺലൈൻ വഴി പാസ്പോർട്ട് പുതുക്കലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാനഡ. ഇതോടെ ഓരോ ദിവസവും നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ഈ പരിധി കഴിഞ്ഞാൽ, അടുത്ത റീ സെറ്റ് സമയം വരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ദിവസവും ഈസ്റ്റേൺ സമയം രാവിലെ ഏഴുമണിക്കും വൈകുന്നേരം ഏഴു മണിക്കുമാണ് റീ സെറ്റ്. ഈ സമയത്ത് തന്നെ ലോഗിൻ ചെയ്താൽ അപേക്ഷ സമർപ്പിക്കൽ കൂടുതൽ എളുപ്പമാകും. ഓൺലൈൻ അപേക്ഷകൾക്ക് മാത്രമേ ഈ പരിധി ബാധകമാകൂ. ഇമിഗ്രേഷൻ വകുപ്പിന്‍റെ വെബ്സൈറ്റിലെ തിരക്കും സാങ്കേതിക തകരാറുകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ.

അതേസമയം ഓരോ അപേക്ഷകർക്കും അവർക്ക് ഇഷ്ടമുള്ള ഏത് സമയത്തോടും ഓൺലൈൻ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. എന്നാൽ, അപേക്ഷ സ്വീകരിക്കൽ അടക്കമുള്ള നടപടികൾ ആരംഭിക്കണമെങ്കിൽ ആ ദിവസം നിശ്ചിത ക്വാട്ട ബാക്കിയുണ്ടായിരിക്കണം. പാസ്‌പോർട്ട് പുതുക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാർക്ക് പാസ്പോർട്ട് ഓഫീസുകളിലും സർവീസ് കാനഡ കേന്ദ്രങ്ങളിലും എത്തി നേരിട്ട് അപേക്ഷിക്കാം. കൂടാതെ തപാൽ വഴിയും അപേക്ഷകൾ സമർപ്പിക്കുന്നതിന് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

നിലവിൽ കാനഡയിൽ താമസിക്കുന്നവർക്കും കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പാസ്പോർട്ട് ലഭിച്ചവർക്കും മാത്രമേ ഓൺലൈൻ വഴി പാസ്പോർട്ട് പുതുക്കൽ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. അപേക്ഷകർ ഡിജിറ്റൽ ഫോട്ടോ കൈവശം കരുതണം. പാസ്‌പോർട്ട് അടിയന്തരമായി പുതുക്കേണ്ട അപേക്ഷകർ, നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. എന്നാൽ, ഇതിന് അടിയന്തര യാത്രാ പദ്ധതിയുടെ തെളിവ് ഹാജരാക്കണമെന്ന് ഇമിഗ്രേഷൻ വകുപ്പ് നിർദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!