Thursday, February 19, 2026

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ‘ബോര്‍ഡ് ഓഫ് പീസിന്റെ’ (Board of Peace) കന്നി യോഗം ഇന്ന് വാഷിങ്ടണില്‍ ചേരും. ഗാസയിലെ പുനര്‍നിര്‍മ്മാണത്തിനും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച ഈ സമിതിയുടെ യോഗത്തില്‍ ഇരുപതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 23-ന് സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ വെച്ചാണ് ട്രംപ് ഈ സമാധാന സമിതി സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചത്.

ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗരാജ്യങ്ങള്‍ ഇതിനോടകം 5 ബില്യണ്‍ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വന്‍തുകയുടെ പ്രഖ്യാപനം ഇന്നത്തെ യോഗത്തില്‍ പ്രസിഡന്റ് ട്രംപ് നടത്തും. കൂടാതെ, ഗാസയില്‍ സമാധാനം ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന അന്താരാഷ്ട്ര സമാധാനസേനയ്ക്കായി ആയിരക്കണക്കിന് സൈനികരെ വിട്ടുനല്‍കാന്‍ വിവിധ രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, അന്താരാഷ്ട്ര സമാധാന സമിതിയില്‍ അംഗമാകില്ലെന്ന വത്തിക്കാന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം വഴി ഈ സമാധാനസമിതിയെ അംഗീകരിച്ചിരുന്നുവെങ്കിലും, പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സമിതി ഐക്യരാഷ്ട്രസഭയ്ക്ക് ബദലാകാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, നോര്‍വെ എന്നീ രാജ്യങ്ങള്‍ സമിതിയില്‍ അംഗമാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!